Friday, February 17, 2012
ചിത്രശലഭത്തിന്‍റെ ഹൃദയം
ചിത്രശലഭത്തിന്‍റെ ഹൃദയം
======================
ജീന്‍ കാച്ചപ്പിള്ളി
നിങ്ങളെപ്പോഴെങ്കിലും ഒരു ചിത്രശലഭത്തിന്‍റെ ഹൃദയത്തെ
കുറിച്ച് ചിന്തിച്ചിട്ടുണ്ടോ . എനിക്കെപ്പോഴും തോന്നാറുണ്ട് ...
പറയാന്‍ ഭാക്കി വെച്ച എന്തോ ഒന്ന് ഉറങ്ങി കിടക്കുന്ന
ഒരു കല്ലറയാണതെന്ന്. കാലത്തിന്‍റെ ഏതോ വീചിയില്‍
പ്രണയം എന്ന പുണ്യം ഒരു വെയില്‍ നാളമായ് ഭൂതലത്തെ
തൊട്ടുണര്‍ത്തിയ ആ നിമിഷത്തെ കുറിച്ചായിരിക്കും അതിനു പറയാനുള്ളത് ....
ഓരോ പൂവില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രക്കൊടുവില്‍ ,
ഒന്നൊന്നിനെയും സ്വന്തമാക്കാന്‍ കഴിയാതെ നിസ്സ്വനായി നിന്നുകൊണ്ട്...
യാത്രക്കിടയില്‍ മലര്‍മഞ്ഞിന്‍റെ വിശുദ്ധിയോടെ
സ്നേഹിചോരാ മുഖം മാത്രം നെഞ്ചില്‍ ഏറ്റി... .
സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങുന്ന
ഒരു ഗന്ധര്‍വന്‍റെ മുഖം ആണ് അതിന് ...!!!
പിന്നെ എരിയുന്ന നീറ്റലായി ,
സുഖമുള്ള ഒരു ഓര്‍മയായ് നെഞ്ജോടലിഞ്ഞു ...
പിന്നെ പിന്നെ തണുത്തുറഞ്ഞ് ....
യുഗങ്ങള്‍ക്കും ഋതുക്കളുടെ ഒഴുക്കിനും അപ്പുറം
ആകാശത്തിനും ഭൂമിക്കുമിടയില്‍ , തൂമഞ്ഞിന്‍റെ വിശുദ്ധിക്കുളില്‍ ..
ഒരു മഞ്ഞ്‌കട്ടയായ് ഒളിഞ്ഞു കിടക്കുന്നുണ്ട് ആ ഹൃദ്ദയം...!!!
അതിനെ കണ്ട് കിട്ടുമ്പോള്‍ നിങ്ങള്‍ ആശ്ച്ചര്യപെടും
കാരണം ....കാലത്തിന്‍റെ പാച്ചലില്‍
ചുടു ചോര ഒലിക്കുന്ന ആ മഞ്ഞുകട്ടക്കുള്ളില്‍
ഒരിക്കല്‍ വന്നണഞ്ഞ തീ നാളം ഇന്നും ജ്വലിക്കുന്നു ...
ആയിരം നാളങ്ങളുടെ ചൂടോടെ , അതിതീവ്രമായ പ്രത്യാശയോടെ ....!!!
അതിന്‍റെ നെറുകയില്‍ സ്നേഹത്തിന്‍റെ സംഗീര്‍ത്തനം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ....
നിന്‍റെ ആത്മാവിനെ വിട്ട് ഞാന്‍ എവിടെ പോയാലും ....
നിന്‍റെ സന്നിധിയില്‍ നിന്ന് എങ്ങോട്ടകന്നാലും ...
ഉജ്വലമായ ഒരു വീചിയായ് നീ എന്നിലേക്ക് തന്നെ വന്നണയും ..
ഇരുള്‍ മൂടിയ എന്‍റെ ഇടനാഴിയിലെ വഴിവിളക്കായ് ...
ഓരോ സ്പന്ദനത്തിലും കനിവുതിര്‍ക്കുന്നൊരു പ്രചോദനമായും,
വിശ്വാസത്തിന്‍റെ ശക്തി പകരുന്നൊരു ജീവനാളമായ്...
നീ എന്നോടൊപ്പം ഉണ്ടാകും ....!!!
ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും ... നിതാന്തമായി തന്നെ ...!!!
Subscribe to:
Post Comments (Atom)
1 comment:
Maaan...Liked it very much Jean...:)
Post a Comment